Traffic

അതാണ് നിയമം. ആരു നിൽകണം ആരു പോകണം
എന്ന് തീരുമാനിക്കാൻ രണ്ടേ രണ്ടു നിറങ്ങൾ. ഒരു
മിനിട്ടു നേരെതെക്കെങ്ങിലും നമ്മളെല്ലാവരും ഒരു
നാലും കൂടിയ ജങ്ങ്ഷനിൽ ഒരുമിച്ചു കാത്തു
കിടക്കുന്നു, ഓരോ പ്രതീക്ഷകളുമായി. പിന്നെ
ഒരൊറ്റ കൺ ചിമ്മലിൽ പല വഴിക്ക്, പല
ലക്ഷ്യത്തിലേക്ക് . ഒരു പക്ഷേ ഇതേ നാലും കൂടിയ
ജങ്ങ്ഷനിൽ വീണ്ടും കണ്ട് മുട്ടാൻ, ഒരു പക്ഷേ
തെറ്റിലെന്ന് നമ്മൾ വിചാരിക്കുന്ന നമ്മുടെ ചില
കണക്ക് കൂട്ടലുകളെ പിന്തുടരാൻ. അതാണ് നിയമം.
No comments:
Post a Comment