Wednesday, December 30, 2015

മിന്നാരം



    ഒരിക്കൽ നീ എന്നെ വല്ലാതെ വേദനിപ്പിച്ചാ 
    പോയത്. സമയമെടുത്തു ഒരുപാട്, അതു മറക്കാൻ. 
    എല്ലാം മറന്നു കഴിഞ്ഞപ്പോൾ ഓർമ്മിപ്പിക്കാൻ
    വീണ്ടും വന്നു. മനസ്സു വീണ്ടും ആഗ്രഹിച്ചതു
     കൊണ്ടാ സ്വീകരിക്കാമെന്നു തീരുമാനിച്ചത്. 
    അപ്പോൾ വീണ്ടും പോകുന്നു എന്നു പറയുന്നു.





    ചിത്രം



    Image result for chithram climax scene mohanlal and soman

    സാർ... ജീവിക്കാൻ ഇപ്പോ ഒരു മോഹം തോന്നുന്നു. അതുകൊണ്ട് ചോദിക്കയാ. എന്നെ, കൊല്ലാതിരിക്കാൻ പറ്റോ? ഇല്ല, അല്ലേ? സാരമില്ല.





    ഇന്ത്യൻ റുപ്പി




    കൈനിറയെ കൊടുക്കുന്ന സ്ത്രീധനത്തിന്റെ പേരിലല്ല. ഇതുപോലെ ഉറച്ച ശബ്ദത്തിൽ കൊടുക്കുന്ന വാക്കുകളുടെ പേരിലാണ് ഒരു പെൺകുട്ടിക്ക് സുരക്ഷ ഫീൽ ചെയ്യാ.


    വിശന്നുവലഞ്ഞു കേറിവന്ന എനിക്ക് അറിഞ്ഞ് ആഹാരം തരാൻ തയ്യാറായ ഈ പെൺകുട്ടിയുടെ മനസ്സുണ്ടല്ലോ. അതാടോ തനിക്കു കിട്ടാൻ പോകുന്ന ഏറ്റവും വിലകൂടിയ സ്ത്രീധനം.




    Tuesday, December 29, 2015

    ദശരഥം



    രാജീവ്': എല്ലാ അമ്മമാരും ആനിയെ പോലാണോ?
    മാഗി: അതെ കുഞ്ഞേ. മനസ്സിൽ ഉള്ളത് എനിക്കറിയാം. കുഞ്ഞിന്റെ അമ്മയെ കുറിച്ചല്ലേ ഓർത്തത്. ഞാനും കേട്ടിട്ടുണ്ട്. ആ സ്ത്രീക്ക് ഒരിക്കലും സുഖം കിട്ടിയിട്ടുണ്ടാവില്ല. ജീവിതം മുഴുവൻ നീറി നീറി കഴിഞ്ഞിട്ടേ ഉണ്ടാവൂ.
    രാജീവ്': ആനി മോനെ സ്നേഹിക്കുന്ന പോലെ, മാഗിക്കെന്നെ സ്നേഹിക്കാവോ?



    Traffic


    അതാണ് നിയമം. ആരു നിൽകണം ആരു പോകണം 

    എന്ന് തീരുമാനിക്കാൻ രണ്ടേ രണ്ടു നിറങ്ങൾ. ഒരു 

    മിനിട്ടു നേരെതെക്കെങ്ങിലും നമ്മളെല്ലാവരും ഒരു

     നാലും കൂടിയ ജങ്ങ്ഷനിൽ ഒരുമിച്ചു കാത്തു 

    കിടക്കുന്നു, ഓരോ പ്രതീക്ഷകളുമായി. പിന്നെ 

    ഒരൊറ്റ കൺ ചിമ്മലിൽ പല വഴിക്ക്‌, പല 

    ലക്ഷ്യത്തിലേക്ക് . ഒരു പക്ഷേ ഇതേ നാലും കൂടിയ 

    ജങ്ങ്ഷനിൽ വീണ്ടും കണ്ട് മുട്ടാൻ, ഒരു പക്ഷേ 

    തെറ്റിലെന്ന് നമ്മൾ വിചാരിക്കുന്ന നമ്മുടെ ചില 

    കണക്ക്‌ കൂട്ടലുകളെ പിന്തുടരാൻ. അതാണ് നിയമം.



    നിങ്ങളുടെ ഒരു യെസ് ചിലപ്പോൾ ചരിത്രമാകും


    നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും 

    സംഭവിക്കില്ല. ഏതൊരു ദിവസത്തെയും പോലെ

     ഈ ദിവസവും കടന്നുപോകും. മറക്കപ്പെടും. 

    പക്ഷേ നിങ്ങളുടെയൊരു ഒറ്റ യെസ് ചിലപ്പോൾ 

    ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാടുപേർക്ക് 

    യെസ് പറയാൻ ധൈര്യം പകരുന്ന ചരിത്രം.




    Banglore days



    നിൻറെ  പിന്നാലേ നടക്കുവാനല്ല നിൻറെ ഒപ്പം നടക്കാൻ ആണ് എനിക്കിഷ്ടം