Friday, November 4, 2016

അയാൾ കഥയെഴുതുകയാണ്




മരണം രംഗബോധമില്ലാത്തൊരു കോമാളിയാണ്. ആഗ്രഹിച്ചിരിക്കുമ്പോൾ അവൻ വരില്ല. പ്രതീക്ഷിച്ചിരിക്കുമ്പോൾ അവൻ വരില്ല. വെടിയുണ്ടയുടെയും ബോംബിന്റെയും ഇടയിൽക്കിടന്നു യുദ്ധം ചെയ്യുന്ന പട്ടാളക്കാരൻ ലീവ് കിട്ടി നാട്ടിലെത്തുമ്പോൾ സ്വന്തം പുരേടത്തിലെ തേങ്ങ വീണായിരിക്കും മരിക്കുന്നത്.